
തിരുവന്തപുരം: ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നു(Governor). കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിൽ ഗവർണർ രാജേന്ദ്ര അർലേകര്‍ക്കെതിരെ ബാനറുകൾ പ്രത്യക്ഷപെട്ടു. ഇന്ന് ഒന്നാം വർഷ ഡിഗ്രി പ്രവേശനം ആരംഭിക്കെ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഉൾപ്പടെ നിരവധിപേരാണ് ക്യാമ്പസ്സിൽ എത്തിയത്. പ്രവേശന കവാടത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ട എസ്.എഫ്.ഐ ബാനറിൽ "മിസ്റ്റർ ഗവർണർ ഭാരതാംബയും കാവി കോണകവും ഹെഡ്ഗേവാറും ശാഖയിൽ മതി. ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്" - എന്നാണ് എഴുതിയിരുന്നത്.
അതേസമയം കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന "അടിയന്തരാവസ്ഥയുടെ 50 ആണ്ടുകൾ" എന്ന പരിപാടിയിൽ ഗവർണർ പുഷ്പാർച്ചന നടത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കി. സംഭവത്തിൽ സർവകലാശാലയ്ക്ക് മുന്നിൽ എസ്എഫ്ഐയും കെഎസ്യുവും പ്രതിഷേധം തുടരുകയാണ്. പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കുന്നതായാണ് പുറത്തുവരുന്ന വിവരം.