
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്‌പെൻഷൻ നൽകിയ സംഭവത്തിൽ എസ്.എഫ്.ഐ രാജ്ഭവൻ മാർച്ചിന് ആഹ്വാനം ചെയ്തു(Bharatamba controversy). ഇന്ന് വൈകുന്നേരമാണ് കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർ അനിൽകുമാറിനെ സർവകലാശാല വൈസ് ചാൻസിലർ സസ്‌പെൻഡ് ചെയ്തത്. പകരം ചുമതല ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകുകയും ചെയ്തു.
സർവകലാശാല സെനറ്റ് ഹാളിൽ സഘടിപ്പിച്ച പത്മനാഭ സേവാസമിതിയുടെ പുസ്തക പ്രകാശനച്ചടങ്ങിൽ ഗവർണർ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയത് വിവാദമായിരുന്നു.
ചടങ്ങിന് രജിസ്ട്രാർ അനുമതി നിഷേധിച്ചതായും ഗവർണറെ അപമാനിച്ചെന്നും കാട്ടിയാണ് സസ്‌പെൻഡ് ചെയ്തതെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ രജിസ്ട്രാർക്ക് പിന്തുണ പ്രഖ്യാപിച്ചാണ് എസ്.എഫ്.ഐ രാജ്ഭവൻ മാർച്ചിന് ആഹ്വാനം ചെയ്തത്.