
തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്‌പെൻഷൻ(Bharatamba controversy). സർവകലാശാല വൈസ് ചാൻസിലറാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ സസ്‌പെൻഡ് ചെയ്തത്.
പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ ഗവർണർ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയത് വിവാദമായിരുന്നു. എന്നാൽ ഗവർണറെ അപമാനിച്ചെന്ന് കാട്ടിയാണ് രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്തത്. അതേസമയം വൈസ് ചാൻസിലർക്ക് സസ്‌പെൻഡ് ചെയ്യാനുള്ള അനുവാദമില്ലന്ന് ആരോപണം ഉയരുന്നുണ്ട്. എന്നാൽ അന്വേഷണത്തിന് ശേഷമാണ് നടപടിയെടുത്തതെന്നാണ് വി.സി വ്യക്തമാക്കിയത്.