ഭാരതാംബ വിവാദം: "ഗവർണറെ താൻ അപമാനിച്ചിട്ടില്ല, നിയമനടപടിയുമായി മുന്നോട്ടു പോകും" - കേരള സർവകലാശാല രജിസ്ട്രാർ | Bharatamba controversy

നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് രജിസ്ട്രാർ അറിയിച്ചു.
Bharatamba controversy
Published on

തി​രു​വ​ന​ന്ത​പു​രം: ഭാ​ര​താം​ബ വിവാദത്തിൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർക്ക് സസ്‌പെൻഷൻ നൽകിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു(Bharatamba controversy). കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ അ​നി​ൽ​കു​മാറാണ് സസ്‌പെൻഷൻ നേരിട്ടത്. സർവകലാശാല വൈസ് ചാൻസിലർക്ക് സസ്‌പെൻഡ് ചെയ്യാൻ അനുവാദമില്ലെന്നിരിക്കെയാണ് നടപടി ഉണ്ടായത്. ഇതിനെതിരെ താൻ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് രജിസ്ട്രാർ അറിയിച്ചു.

പ​ത്മ​നാ​ഭ സേ​വാ​സ​മി​തി സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ ഗവർണർ ഭാ​ര​താം​ബ​യു​ടെ ചി​ത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയത് വിവാദമായിരുന്നു. ചടങ്ങിൽ രജിസ്ട്രാർ ഗവർണറെ അപമാനിച്ചെന്ന് കാട്ടിയാണ് സസ്പെന്ഷന് നൽകിയത്. എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് രജിസ്ട്രാർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com