തിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ ഗവർണർക്ക് സർക്കാർ അയച്ച കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇത് തുടങ്ങുന്നത് തന്നെ ഭരണഘടനാ അസംബ്ലി ചർച്ചകളും തീരുമാനങ്ങളും ഓർമ്മിപ്പിച്ചു കൊണ്ടാണ്. (Bharat Mata controversy)
ഔദ്യോഗിക പരിപാടികളിൽ മറ്റേതെങ്കിലും പതാക ഉപയോഗിക്കുന്നത് ദേശീയതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും, ത്രിവർണ്ണ പതാക മാത്രം ഉപയോഗിക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നു.
രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങിൽ ദേശീയചിഹ്നങ്ങളും പതാകയുമല്ലാതെ മറ്റൊന്നും ഉപയോഗിക്കുന്നില്ല എന്ന് ഗവർണർ ഉറപ്പ് വരുത്തണമെന്നും, ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും കത്തിൽ പറയുന്നു.