തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സർക്കാർ പരിപാടികളിൽ ഉപയോഗിക്കുന്നതിനെതിരെ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിക്കും. (Bharat Mata controversy)
ഇക്കാര്യം തീരുമാനിച്ചത് ഇന്ന് ചേർന്ൻ മന്ത്രിസഭാ യോഗത്തിലാണ്. സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്ന് ഗവർണറെ അറിയിക്കും.
മറ്റുള്ളവ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം പിണറായി ചൂണ്ടിക്കാട്ടും. സർക്കാരിൻ്റെ തീരുമാനം നിയമവകുപ്പ് പരിശോധനയ്ക്ക് പിന്നാലെയാണ്.