തിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ സർക്കാരും ഗവർണറും തുറന്ന പോരിലേക്ക് നീങ്ങുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ നടപടിയിൽ രാജ്ഭവന് കടുത്ത അതൃപ്തിയുണ്ട്. (Bharat Mata controversy )
അതേസമയം, വിഷയത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് സർക്കാർ. ഇന്നും ഇരുവിഭാഗങ്ങളുടെയും അനുയായികൾ പ്രതിഷേധങ്ങൾ തുടരും.
ഇന്ന് രാജ്ഭവനിലേക്ക് സി ഐ ടി യു മാർച്ച് സംഘടിപ്പിക്കും. സെക്രട്ടറിയേറ്റിന് മുന്നിൽ ഭാരതാംബയുടെ ചിത്രം വച്ച് നിലവിളക്ക് കത്തിച്ച് പുഷ്പാർച്ചന നടത്താനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്.