
തിരുവനന്തപുരം : കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സൗത്ത് സോൺ കൾച്ചറൽ സെന്ററും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന ഇന്ത്യൻ വസന്തോത്സവം സെപ്റ്റംബർ 5 മുതൽ 8 വരെ കേരളത്തിലെ വിവിധ ജില്ലകളിൽ അരങ്ങേറും. ഇന്ത്യയിലെ 8 വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന നൂറ്റമ്പതോളം കലാപ്രതിഭ കളാണ് അതത് സംസ്ഥാനങ്ങളുടെ വൈവിദ്ധ്യമാർന്ന സംഗീത, നാടോടി നൃത്താവതര ണങ്ങളുമായി ഇന്ത്യൻ വസന്തോത്സവത്തിൽ എത്തുന്നത്. ജാർഖണ്ഡ്, ഉത്തർപ്രദേശ്, തെലുങ്കാന, തമിഴ് നാട് എന്നീ സംഘങ്ങൾ കേരളത്തിന്റെ തെക്കൻ ജില്ലകളിലും മഹാരാഷ്ട്ര, മധ്യപ്രദേശ്, അന്ധ്രപ്രദേശ്, കർണ്ണാടക കലാസംഘങ്ങൾ കേരളത്തിന്റെ വടക്കൻ ജില്ലകളിലും അവതരണങ്ങൾ നടത്തും. സെപ്റ്റംബർ 9 ന് തിരുവനന്തപുരത്ത് നടക്കുന്ന ഓണം സമാപന ഘോഷയാത്രയിൽ ഇന്ത്യൻ വസന്തോത്സവത്തിൽ പങ്കെടു ക്കുന്ന 8 സംസ്ഥാനങ്ങളും പങ്കെടുക്കുമെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ അറിയിച്ചു.