
കോഴിക്കോട് : ബേപ്പൂരിലെ ലോഡ്ജിലെ കൊലപാതകത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ഇവർ കൊലപാതകം ഉണ്ടായെന്ന് അറിയിച്ചിട്ടും സംഭവസ്ഥലത്ത് എത്തിയിരുന്നില്ല. ഇതിനാലാണ് നടപടി.(Beypore lodge murder case)
നടപടി ഉണ്ടായിരിക്കുന്നത് ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്കെതിരെയാണ്. മത്സ്യത്തൊഴിലാളിയായ സോളമനെയാണ് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.