മദ്യക്കുപ്പി അരയിൽ തിരുകി കടത്തും : CCTV ദൃശ്യങ്ങൾ സഹിതം പരാതി നൽകി കാഞ്ഞങ്ങാട് ബിവറേജസ് ഔട്ട്ലെറ്റ് അധികൃതർ | CCTV

വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാളാണ് വിസ്കി കുപ്പി മോഷ്ടിച്ചത്.
മദ്യക്കുപ്പി അരയിൽ തിരുകി കടത്തും : CCTV ദൃശ്യങ്ങൾ സഹിതം പരാതി നൽകി കാഞ്ഞങ്ങാട് ബിവറേജസ് ഔട്ട്ലെറ്റ് അധികൃതർ | CCTV
Published on

കാസർഗോഡ്: ബിവറേജസ് കോർപ്പറേഷൻ്റെ കാഞ്ഞങ്ങാട്ടെ പ്രീമിയം ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചതായി പരാതി. മദ്യം അരയിൽ തിരുകിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ സഹിതം ഷോപ്പ് ഇൻ ചാർജ് ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി.(Beverages Outlet Authorities File Complaint Along With CCTV Footage against man for stealing liquor )

ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് മോഷണം നടന്നത്. വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാളാണ് വിസ്കി കുപ്പി മോഷ്ടിച്ചത്. ഇടയ്ക്കിടെ സ്റ്റോക്കിൽ മദ്യക്കുപ്പിയുടെ കുറവ് കണ്ടെത്താൻ തുടങ്ങിയപ്പോൾ അധികൃതർ സി.സി.ടി.വി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു.

ഈ പരിശോധനയിലാണ് മോഷണം കണ്ടെത്തിയത്. ദൃശ്യങ്ങളിൽ ഇയാൾ മദ്യക്കുപ്പി അരയിൽ ഒളിപ്പിച്ച് പുറത്തേക്ക് പോകുന്നത് വ്യക്തമാണ്. ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹൊസ്ദുർഗ് പോലീസ്.

Related Stories

No stories found.
Times Kerala
timeskerala.com