തിരുവനന്തപുരം : മദ്യക്കുപ്പി തിരിച്ചേൽപ്പിച്ചാൽ പണം നൽകുന്ന പദ്ധതി അടുത്ത മാസം ഒന്ന് മുതൽ നടപ്പാകില്ല എന്ന് അറിയിച്ച് ബെവ്കോ. ഈ തീരുമാനം പത്തിലേക്ക് മാറ്റിയിട്ടുണ്ട്. (BEVCO on the bottle project)
20 രൂപയാണ് മടക്കി നൽകാൻ നിശ്ചയിച്ചിരുന്നത്. ഓണക്കച്ചവടം പരിഗണിച്ചാണ് തീരുമാനം നീട്ടിയത്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പത്താം തീയതി മുതൽ മദ്യത്തിന് 20 രൂപ കൂടുമെന്നാണ് ബെവ്‌കോ അറിയിച്ചിരിക്കുന്നത്.