തിരുവനന്തപുരം : ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ഇക്കുറി ഓണത്തിന് ബോണസായി ലഭിക്കുക ഒരു ലക്ഷം രൂപയിലധികം. വിറ്റുവരവില്‍ വര്‍ദ്ധവുണ്ടായ സാഹചര്യത്തിലാണ് സ്ഥിരം ജീവനക്കാര്‍ക്ക് 1,02,500 രൂപ നല്‍കാന്‍ തീരുമാനിച്ചത്.
ബെവ്‌കോ ജീവനക്കാരുടെ ബോണസ് ചര്‍ച്ച ചെയ്യാന്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്നിരുന്നു. വിൽപ്പന 19,700 കോടിയായി വർധിച്ചതോടെയാണ് തുക ഉയർന്നത്. ബെവ്‌കോയുടെ എല്ലാ യൂണിയനുകളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ബെവ്‌കോയിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1,0,2500 രൂപ നല്‍കാന്‍ തീരുമാനമായത്.
ബെവ്‌കോ ഷോപ്പുകളിലേയും ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയും ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് ആറായിരം രൂപയായിരിക്കും ബോണസായി നല്‍കുക. കഴിഞ്ഞ വർഷം 5,000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർ ഹൗസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് നൽകാനും തീരുമാനിച്ചു.