

പത്തനംതിട്ട: വകയാർ കൊല്ലംപടിയിൽ ഭാര്യയോടുള്ള സംശയത്തെത്തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. പൊള്ളലേറ്റ സ്ത്രീയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതി സിജുവിനെ പോലീസ് പിടികൂടി.(Being Suspicious of wife man sets house on fire in Pathanamthitta)
പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ഭാര്യ രജനിയും മക്കളും വാടകവീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. വീട്ടിൽ സൂക്ഷിച്ചിരുന്ന വസ്തു ഉപയോഗിച്ചാണ് സിജു വീടിന് തീകൊളുത്തിയത്. തീ പടരുന്നത് കണ്ട് രജനിയും മക്കളും ഉണർന്നപ്പോഴേക്കും സിജു സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.
രജനിക്ക് ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഇളയ മകനും പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിലാണ്. വീടിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു. പെയിന്റിംഗ് തൊഴിലാളിയായ സിജുവിന്റെയും രജനിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.