മനുഷ്യന്റെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിൽ ഒന്ന് 'തീ'; മനുഷ്യൻ ആദ്യമായി തീ ഉപയോഗിച്ചത് എപ്പോഴാണ് എന്ന് അറിയാം| First Use of Fire

മനുഷ്യൻ മനുഷ്യനായി മാറിയ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് തീയുടെ കണ്ടെത്തൽ.
First Use of Fire
Published on

മനുഷ്യൻ മനുഷ്യനായി മാറിയ ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് തീയുടെ കണ്ടെത്തൽ. മനുഷ്യചരിത്രത്തിൽ തീയുടെ കണ്ടെത്തൽ ഒരു വിപ്ലവം തന്നെയാണ്. കാട്ടുതീ കണ്ട് പേടിച്ച് ഓടിയ കാലത്തു നിന്ന് ആരംഭിച്ച്, അതിനെ നിയന്ത്രിക്കുകയും സ്വന്തം ജീവിതത്തിൽ അനുയോജ്യമായി ഉപയോഗപ്പെടുത്തിയതിലൂടെയും മനുഷ്യൻ സാങ്കേതിക വളർച്ചയുടെ പുതിയ അധ്യായം കുറിക്കുകയായിരുന്നു. ചുരുക്കത്തിൽ മനുഷ്യന്റെ ഏറ്റവും മികച്ച കണ്ടുപിടുത്തം തീ തന്നെയാണ്. എന്നാൽ തീ എപ്പോഴാണ് മനുഷ്യർ ആദ്യമായി ഉപയോഗിച്ചത് എന്ന് അറിയാമോ? (First Use of Fire)

തീ എന്നാൽ ഇന്ധനമോ മറ്റേതെങ്കിലും വസ്തുവോ കത്തി ഓക്സിജനുമായി സംയോജിക്കപ്പെട്ട് അതിലൂടെ വെളിച്ചവും ഊഷ്മാവും ജ്വാലയും പുറപ്പെടുന്നതായ ഒരു അവസ്ഥയാണ്. ഈ അവസ്ഥ മനസിലാക്കിയാണോ നമ്മുടെ പൂർവ്വികർ തീ ഉപയോഗിച്ചത്? അതോ അവർ അതിനെ സ്വയം കണ്ടെത്തിയതോ, അല്ലെങ്കിൽ പ്രകൃതിയിൽ നിന്നുണ്ടായ തീയെ പിടിച്ച് ഉപയോഗിച്ചതോ? ആരാണ് അവരുടെ കൈയിൽ കട്ടയും കല്ലും പിടിപ്പിച്ചു തീ ഉണ്ടാകാൻ പഠിപ്പിച്ചത്? ആരാണ് ഭക്ഷണം വേവിച്ചാൽ രുചികരമാകുമെന്ന് തിരിച്ചറിയാൻ അവരെ സഹായിച്ചത്? നമ്മുടെ പൂർവ്വികർ അത്ര ബുദ്ധിമാന്മാരായിരുന്നോ? അതേ, അവർ ബുദ്ധിമാരാണ്!!

തീ, മനുഷ്യർക്ക് ചൂടും, വെളിച്ചവും, മൃഗങ്ങളിൽ നിന്നുമുള്ള സംരക്ഷണവും, ഭക്ഷണം ഉണ്ടാക്കുന്ന മാർഗ്ഗമായിരുന്നു. തീ ഉണ്ടാക്കിയതിലൂടെ മനുഷ്യന് ചൂടിലും തണുപ്പിലും, രാത്രിയും പകലും ഒരു പോലെ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിച്ചു. പുരാവസ്തു ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകൾ പ്രകാരം, ആദിമ മനുഷ്യർ ആദ്യമായി തീ ഉപയോഗിച്ചത് ഏകദേശം 10 മുതൽ 15 ലക്ഷം വർഷങ്ങൾക്ക് മുമ്പാണ്. അപകടകരമായ ഘടനകളിലൂടെയോ സാഹചര്യത്തിലുടെയോ ആണ് ആദിമ മനുഷ്യർ തീയെ ആദ്യമായി കാണുന്നത്. ഉദാഹരണത്തിന് അഗ്നിപർവ്വതവിസ്ഫോടനങ്ങൾ അല്ലെങ്കിൽ മിന്നലിലൂടെയാകാം മനുഷ്യർ തീയെ ആദ്യമായി കാണുന്നത്.

പുരാതന ഗുഹ ചിത്രങ്ങളിലൂടെ തീയുടെ ഉപയോഗത്തെ പ്രതിനിധീകരിക്കുന്ന തെളിവുകൾ കാണാനാകുന്നു — ചിലപ്പോൾ വെളിച്ചത്തിന്റെ ഉറവിടമായി, ചിലപ്പോൾ കലാരൂപമായിട്ടും. ഇത്തരം ഗുഹ ചിത്രങ്ങൾ കരി പോലുള്ള പ്രക്രതിദത്ത ചായക്കൂട്ടുകൾ ഉപയോഗിച്ചാണ് വരച്ചിരിക്കുന്നത്ത്. ഏകദേശം നാലു ലക്ഷം വർഷങ്ങൾക്കു ശേഷം മുതൽ മനുഷ്യൻ തീയെ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങി എന്നതാണ് ഗവേഷകരുടെ കണ്ടെത്തൽ.

മനുഷ്യൻ തീ ഉപയോഗിച്ച പ്രധാന ഘട്ടങ്ങൾ

15 ലക്ഷം വർഷം മുമ്പ് : ആഫ്രിക്കയിൽ നിന്നും ലഭ്യമായ തെളിവുകൾ പ്രകാരം ഹോമോ ഇറക്റ്റസ് പോലുള്ള ആദിമ മനുഷ്യർ മിന്നൽ നിന്നും തീ ഉപയോഗിച്ചിട്ടുണ്ടാകാം.

നാലു ലക്ഷം വർഷം മുമ്പ്: തീ നിയന്ത്രിതമായി ഉപയോഗിച്ചിരുന്നു. അടുപ്പുകൾ, കരിഞ്ഞ എല്ലുകൾ, പാത്രങ്ങൾ തുടങ്ങിയവ മനുഷ്യർ ആദിമ കാലത്ത് തീ ഉപയോഗിച്ചതിന്റെ തെളിവുകളാണ്.

ഒരു ലക്ഷം വർഷം മുമ്പ് മുതൽ: ആധുനിക മനുഷ്യർ തീ നിരന്തരം ഉപയോഗിചിരുന്നു. ഭക്ഷണം വേവിക്കാൻ, തണുപ്പിൽ നിന്നും രക്ഷപെടാൻ, വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണത്തിനായി, സാമൂഹ്യ ഇടപെടലുകൾക്കായി മനുഷ്യൻ നിത്യേന തീ ഉപയോഗിച്ചിരുന്നു.

തീ ആദ്യമായി മനുഷ്യന് പരിചിതമാകുകയും അവർ അത് ഉപയോഗിച്ചിരുന്നത് ഏകദേശം 10 ലക്ഷം വർഷങ്ങൾക്ക് മുമ്പാണ്. എന്നാൽ ഭക്ഷണം വേവിക്കാനായി സ്ഥിരവും നിയന്ത്രിതവുമായ രീതിയിൽ തീ ഉപയോഗിക്കാൻ മനുഷ്യൻ തുടങ്ങിയത് ഏകദേശം 4 ലക്ഷം വർഷങ്ങൾക്കു മുൻപാണ്.

Related Stories

No stories found.
Times Kerala
timeskerala.com