തൃശൂർ : സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത് സ്വതന്ത്രയായി മത്സരിക്കാനുള്ള ബീനാ മുരളിയുടെ തീരുമാനത്തെ തുടർന്ന് നടപടി എടുത്തത്.
ജനതാദൾ എസിന് കൃഷ്ണാപുരം സീറ്റ് നൽകിയിരുന്നു. ഇതോടെ ബീന മുരളിക്ക് അവസരം നിഷേധിക്കപ്പെട്ടു. തുടർന്ന് കഴിഞ്ഞദിവസം സ്വന്തം നിലയ്ക്ക് പ്രചാരണത്തിന് ഇറങ്ങുകയായിരുന്നു. ഇതോടെയാണ് പാർട്ടി പുറത്താക്കൽ നടപടിയിലേക്ക് എത്തിയത്. പതിനഞ്ച് വർഷമായി തൃശൂർ കോർപറേഷനിലെ സിപിഐ കൗൺസിലറാണ് ബീന മുരളി.