

തിരുവനന്തപുരം: പ്രശസ്തമായ ബീമാപ്പള്ളി ദർഗാ ഷെരീഫ് വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് നാളെ (നവംബർ 22, ശനിയാഴ്ച) തിരുവനന്തപുരം നഗരസഭാ പരിധിയിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 22 മുതൽ ഡിസംബർ 2 വരെയാണ് ഇത്തവണ ഉറൂസ് മഹോത്സവം നടക്കുന്നത്. ആദ്യ ദിവസമായ നാളത്തെ അവധിക്കായി സർക്കാരിൽ നിന്ന് മുൻകൂർ അനുമതി ലഭിച്ചതിനെ തുടർന്നാണ് കളക്ടറുടെ ഉത്തരവ്.(Beemapally Uroos, Local holiday tomorrow within Thiruvananthapuram Municipality limits)
തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും.
എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല. കൂടാതെ, മുൻ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് അവധി തടസ്സമാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.