ബീമാപ്പള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് പ്രാദേശിക അവധി | Beemapally Uroos

ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
Beemapally Uroos, Local holiday today in Thiruvananthapuram Municipality limits
Published on

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്ത ഇസ്‌ലാം മത ആരാധനാലയമായ ബീമാപ്പള്ളി ദർഗ ഷെരീഫ് വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.(Beemapally Uroos, Local holiday today in Thiruvananthapuram Municipality limits)

നവംബർ 22 മുതൽ ഡിസംബർ 2 വരെയാണ് ഇത്തവണത്തെ ഉറൂസ് മഹോത്സവം നടക്കുന്നത്. മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് പ്രാദേശിക അവധി നൽകുന്നതിന് സർക്കാർ മുൻകൂട്ടി അനുമതി നൽകിയിരുന്നു. തിരുവനന്തപുരം നഗരസഭാ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും പ്രാദേശിക അവധി ബാധകമായിരിക്കും.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമല്ല.

Related Stories

No stories found.
Times Kerala
timeskerala.com