

തിരുവനന്തപുരം: ബീമാപ്പള്ളിയിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 22 മുതൽ ഡിസംബർ 2 വരെയാണ് ബീമാപ്പള്ളി ദർഗാ ഷെരീഫ് വാർഷിക ഉറൂസ് മഹോത്സവം.(Beemapally Uroos, Local holiday on November 22nd within Thiruvananthapuram Municipality limits)
ഉറൂസ് മഹോത്സവത്തിൻ്റെ ആദ്യ ദിവസമായ നവംബർ 22-നാണ് കളക്ടർ പ്രാദേശിക അവധി അനുവദിച്ചത്. ഇതിനുള്ള മുൻകൂർ അനുമതി സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ, മുൻപ് നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.