

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പോളിങ് സ്റ്റേഷൻ പരിസരത്തുണ്ടായ തേനീച്ച ആക്രമണത്തിൽ നിരവധി വോട്ടർമാർക്ക് പരിക്കേറ്റു. തൃശൂർ ജില്ലയിലെ വലക്കാവ് എൽ.പി. സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.(Bee attack, Panic in polling station area in Thrissur)
വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങാൻ നിന്ന വോട്ടർമാർക്ക് നേരെയാണ് കൂട്ടത്തോടെ തേനീച്ചകൾ ആക്രമണം നടത്തിയത്. പരിക്കേറ്റ എട്ട് പേരെ ഉടൻ തന്നെ അടുത്തുള്ള നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.