
പാലക്കാട്: അട്ടപ്പാടിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കരടി ചത്തു(Bear). ജനങ്ങൾക്ക് ശല്ല്യമായിരുന്ന കരടിയെ ശനിയാഴ്ച ഇരുകാലുകള്‍ക്കും പരിക്കേറ്റ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് തൃശൂർ മൃഗശാലയിൽ വിദഗ്ധ ചികിത്സ നൽകിവരാവെയാണ് കരടി ചത്തത്. കാലിലെ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് സ്ഥിര ശല്യമായിരുന്ന കരടിയെ ആർ.ആർ.ടി ടീമുകൾ ചേർന്ന് കൂടുവച്ച് പിടികൂടുകയായിരുന്നു. ആനയുടെ ചവിട്ടേറ്റാണ് പരിക്കേറ്റതെന്നാണ് വനംവകുപ്പ് നിഗമനം.