മലപ്പുറം ചുള്ളിയോട് തേൻ പെട്ടികൾ തേടി കരടിയെത്തി: കർഷകന് 1.5 ലക്ഷം രൂപയുടെ നഷ്ടം | Bear

മുഹമ്മദിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ഈ തേനീച്ച കൃഷി.
മലപ്പുറം ചുള്ളിയോട് തേൻ പെട്ടികൾ തേടി കരടിയെത്തി: കർഷകന് 1.5 ലക്ഷം രൂപയുടെ നഷ്ടം | Bear

മലപ്പുറം: ചുള്ളിയോട് നാട്ടക്കല്ലിൽ തേൻപെട്ടികൾ തേടി കരടിയെത്തിയതിനെ തുടർന്ന് കർഷകന് കനത്ത നഷ്ടം. ഒരിടവേളക്ക് ശേഷമാണ് അമരമ്പലത്തെ ഗ്രാമീണ പ്രദേശങ്ങളിൽ വീണ്ടും കരടി സാന്നിധ്യമറിയിക്കുന്നത്.(Bear came to search for honey boxes in Malappuram, Farmer loses Rs. 1.5 lakh)

ചുള്ളിയോട് നാട്ടക്കല്ല് കരിമ്പനക്കൽ മുഹമ്മദിന്റെ കൃഷിയിടത്തിലെത്തിയ കരടി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പുലർച്ചെ മൂന്ന് മണിയോടെ 24-ഓളം തേൻപെട്ടികൾ നശിപ്പിച്ചു. തേൻ ഭക്ഷിക്കാനാണ് കരടി കൃഷിയിടത്തിൽ എത്തിയത്. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കർഷകനുണ്ടായത്. മുഹമ്മദിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ഈ തേനീച്ച കൃഷി.

സംഭവസ്ഥലത്തെത്തിയ ചക്കിക്കുഴി വനം വകുപ്പ് ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ആവശ്യമായ നടപടി എടുക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് തേൾപ്പാറ, പുഞ്ച എന്നീ പ്രദേശങ്ങളിൽ കരടി ശല്യം രൂക്ഷമായതിനെത്തുടർന്ന് കൂട് വെച്ചിരുന്നെങ്കിലും കരടിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

കരടിയെ കൂടുവെച്ച് പിടികൂടാൻ നടപടി സ്വീകരിക്കുകയും കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെയും കർഷകന്റെയും പ്രധാന ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com