
പാലക്കാട്: നെല്ലിയാമ്പതിയിൽ കരടി ആക്രമണം(Bear attacks). നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ ശുചുമുറിയ്ക്ക് സമീപം ഇന്നലെ രാത്രി 8 മണിയോടെയാണ് കരടി എത്തിയത്. കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിൽ ജോലിക്കെത്തിയ സുരേന്ദ്ര ബാബുവിനാണ് (57) പരിക്കേറ്റത്.
ഇയാൾ എസ്റ്റേറ്റിലെ താമസ സ്ഥലത്തോട് ചേർന്ന ശുചുമുറിയിലേക്ക് പോകും വഴിയാണ് ആക്രമണം നേരിട്ടത്. ആക്രമണത്തിൽ ഇയാളുടെ കൈക്കും കാലിനും ആഴത്തിൽ മുറിവേറ്റതിനാൽ നെന്മാറ സിഎച്ച്സിയിലെ പ്രാഥമിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.