
കല്പറ്റ: വയനാട്ടില്‍ കരടിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്. ചെതലയം കോമഞ്ചേരി കാട്ടുനായ്ക്ക ഉന്നതിയിലെ ഗോപിയ്ക്ക് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം നടന്നത്. സമീപത്തെ വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോളായിരുന്നു യുവാവിനെ കരടി ആക്രമിച്ചത്.
കൈയ്ക്കും തോളിനും ഗുരുതരമായി പരിക്കേറ്റ ഗോപിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.