
തൃശൂർ : മലക്കപ്പാറയിൽ കരടിയുടെ ആക്രമണം വർധിക്കുന്നു. വാൽപ്പാറയിൽ ജനവാസ കേന്ദ്രത്തിൽ വ്യാഴാഴ്ച രണ്ടിടത്തായാണ് കരടി എത്തിയത്. പറളി ഇന്‍ഡസ്ട്രിയല്‍ റോഡിന് സമീപം കരടിയെത്തി. (Bear attack in Thrissur)
തേയിലത്തോട്ടത്തിൽ ജോലി നോക്കുന്നവരെ ഇത് ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ജീവനക്കാരൻ കുട കൊണ്ട് പ്രതിരോധിച്ചു. ഭാഗ്യം കൊണ്ടാണ് ഇയാൾ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്. കുറച്ചകലെ വീട്ടിലും കരടിയെത്തി. വീട്ടുകാർ ബഹളം വച്ചതിനാൽ കരടി ഓടി മറഞ്ഞു.