മലപ്പുറം: നിലമ്പൂർ നെടുങ്കയം വനമേഖലയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. കരുളായി വള്ളിക്കെട്ട് നഗരത്തിലെ കീരനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ നെടുങ്കയം വനമേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിലാണ് സംഭവം.(Bear attack in Nilambur, Injured man hospitalized)
കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കരടി കീരനെ ആക്രമിക്കുകയായിരുന്നു. കീരന്റെ തുടയ്ക്ക് കരടി കടിച്ച് പരിക്കേൽപ്പിച്ചു.
കീരന്റെ ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്റെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയതോടെ കരടി പിടിവിട്ട് കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. പരിക്കേറ്റ കീരനെ ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.