കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടിയും കുഞ്ഞും: ഭീതിയിലായി നാട്ടുകാർ | Bear and cub

വനംവകുപ്പിന്റെ നിരീക്ഷണം
കഞ്ചിക്കോട് ജനവാസ മേഖലയിൽ കരടിയും കുഞ്ഞും: ഭീതിയിലായി നാട്ടുകാർ | Bear and cub
Updated on

പാലക്കാട്: കഞ്ചിക്കോട് ചുള്ളിമട കൊട്ടാമുട്ടി ഭാഗത്ത് ജനവാസമേഖലയിൽ കരടിയും കുഞ്ഞും ഇറങ്ങിയത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. പാടത്തിന് സമീപത്തുകൂടി കരടികൾ നടന്നുനീങ്ങുന്നത് കണ്ട നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്.(Bear and cub in residential area in Palakkad)

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. അയ്യപ്പൻ മലയിൽ ഭക്ഷണവും വെള്ളവും തേടി ഇറങ്ങിയതാകാം ഇവയെന്നാണ് പ്രാഥമിക നിഗമനം.

കരടികൾ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ലെന്ന് വനംവകുപ്പ് അറിയിച്ചു. എങ്കിലും ഈ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com