മംഗലപുരം : കഠിനംകുളം ബാർ ഹോട്ടലിലെ ബാറിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.ബാർ മാനേജരുടെ ക്യാബിനിൽ സൂക്ഷിച്ചിരുന്ന 230000 രൂപയുമായി മുങ്ങിയ പശ്ചിമ ബംഗാൾ സ്വദേശി സൽമാൻ മുണ്ട (26) ആണ് ബംഗാളിൽ നിന്ന് പിടിയിലായത്.
കഴിഞ്ഞ 17വെളുപ്പിന് ബാർ ഹോട്ടലിലെ സെക്യൂരിറ്റി ക്യാബിനിൽ സൂക്ഷിച്ചിരുന്ന സൂക്ഷിച്ചിരുന്നതാക്കോൽ കൂട്ടം ഇയാൾ കൈക്കലാക്കി.തുടർന്ന് ബാറിനുള്ളിൽ നിന്നും പണം മോഷ്ടിച്ചത്.
ബാറിലെ ക്ലീനിംഗ് ജീവനക്കാരനാണ് സൽമാൻ മുണ്ട.മോഷണം നടത്തിയ ശേഷം പ്രതി തമിഴ്നാട് തിരുപ്പൂർ, ചെന്നൈ വഴി സ്വദേശമായവെസ്റ്റ് ബംഗാളിലെ ജെയ്പാൽഗുരി യിലേക്ക് മുങ്ങുകയായിരുന്നു. വെസ്റ്റ് ബംഗാൾ പോലീസിന്റെ സഹായത്തോടെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചക്കാലമായി വെസ്റ്റ് ബംഗാളിൽ തങ്ങി പ്രതിയുടെ നീക്കങ്ങൾ വ്യക്തമായി നിരീക്ഷിച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.