പത്തനംതിട്ട : വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ ബാനർ. ഇതിൽ പറയുന്നത് 'സുകുമാരൻ നായർ കട്ടപ്പ' എന്നാണ്.(Banner against NSS General Secretary)
കുടുംബ കാര്യത്തിനായി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്നും പ്രതിഷേധ ബാനറിലുണ്ട്. സമുദായത്തിന് അദ്ദേഹം നാണക്കേടാണെന്നും ഇതിൽ പറയുന്നു.
കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതിനെ കുറിച്ച് വിശദീകരിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു. പിണറായിയെ അനുകൂലിച്ച അദ്ദേഹം പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്തിരുന്നു.