പാലക്കാട് : ഹരിത പ്രോട്ടോക്കോൾ പാലിക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന് നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ നൽകി കുത്തനൂർ പഞ്ചായത്ത് ഭരണസമിതി. അതേസമയം, ബൊക്കെ വാങ്ങാതെ മന്ത്രി വേദിയിൽ വച്ച് തന്നെ കുറ്റം ചൂണ്ടിക്കാട്ടി.(Banned plastic Bouquet to Minister MB Rajesh)
ഇത് 10,000 രൂപ വരെപിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഉത്തരവ് പലരും വായിച്ച് പോലും നോക്കുന്നില്ല എന്ന് മന്ത്രി പറഞ്ഞു.