Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala
HomeKeralaഗുരുവായൂർ ഭണ്ഡാരത്തിൽ ഇക്കുറിയും നിരോധിച്ച നോട്ടുകൾ: ഫെബ്രുവരിയിലെ വരുമാനം 6.66 കോടി...

ഗുരുവായൂർ ഭണ്ഡാരത്തിൽ ഇക്കുറിയും നിരോധിച്ച നോട്ടുകൾ: ഫെബ്രുവരിയിലെ വരുമാനം 6.66 കോടി കടന്നു | Guruvayur

🎙️ Latest Podcast

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ നിരോധിച്ച നോട്ടുകളുടെ വൻശേഖരം കണ്ടെത്തി. ആകെ 71,500 രൂപ മൂല്യം വരുന്ന 66 നോട്ടുകളാണ് ഭക്തർ ഭണ്ഡാരത്തിൽ സമർപ്പിച്ചത്. കഴിഞ്ഞ മാസങ്ങളിലും സമാനമായ രീതിയിൽ നിരോധിച്ച നോട്ടുകൾ ലഭിച്ചിരുന്നു.(Banned notes again at Guruvayur treasury)

500 രൂപ നോട്ടുകൾ 33 എണ്ണം, 2000 രൂപ നോട്ടുകൾ 22 എണ്ണം, 1000 രൂപ നോട്ടുകൾ 11 എണ്ണം എന്നിങ്ങനെയാണ് ലഭിച്ചിരിക്കുന്നത്. ആരാണ് ഇത്തരത്തിൽ അസാധുവായ നോട്ടുകൾ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ച ആകെ വരുമാനം 6,66,59,823 രൂപയാണ്. സ്വർണം 1.8927 കിലോഗ്രാം, വെള്ളി 28.810 കിലോഗ്രാം എന്നിങ്ങനെയാണ് ലഭിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.