കോഴിക്കോട് കാരശ്ശേരി ബാങ്ക് ഭരണസമിതി മരവിപ്പിച്ചു: ഭരണം പിടിച്ചെടുക്കാൻ വഴിവിട്ട നീക്കങ്ങളെന്ന് പരാതി | Bank

രഹസ്യമായി 829 അംഗങ്ങളെ ചേർക്കാൻ നീക്കം
കോഴിക്കോട് കാരശ്ശേരി ബാങ്ക് ഭരണസമിതി മരവിപ്പിച്ചു: ഭരണം പിടിച്ചെടുക്കാൻ വഴിവിട്ട നീക്കങ്ങളെന്ന് പരാതി | Bank
Updated on

കോഴിക്കോട്: യു.ഡി.എഫ്. ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി സഹകരണ ബാങ്കിൽ ഭരണം പിടിച്ചെടുക്കാൻ വഴിവിട്ട നീക്കങ്ങൾ നടന്നതായി പരാതി. സംഭവത്തെത്തുടർന്ന് ബാങ്ക് ഭരണസമിതി മരവിപ്പിക്കുകയും ബാങ്കിനെ സഹകരണ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് നിയന്ത്രണത്തിലാക്കുകയും ചെയ്തു.(Bank's board of directors frozen, Complaint alleges moves to seize control)

രാത്രിയിൽ ആരുമറിയാതെ 829 പേരെ ബാങ്കിൽ പുതിയ അംഗങ്ങളായി ചേർക്കാനുള്ള ശ്രമമാണ് വൻ വിവാദമായത്. ബാങ്ക് ചെയർമാന്റെ പിന്തുണയോടെ ഭരണം പിടിച്ചെടുക്കാൻ സി.പി.എം. നീക്കം നടത്തിയെന്നാണ് യു.ഡി.എഫ്. ആരോപിക്കുന്നത്. ബാങ്കിന്റെ നിലവിലെ ചെയർമാൻ കെ.പി.സി.സി. അംഗം എൻ.കെ. അബ്ദുറഹ്മാനാണ്. അംഗങ്ങളെ ചേർക്കുന്നതിനായി തങ്ങളുടെ യൂസർ ഐ.ഡിയും പാസ് വേഡും ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ബാങ്ക് ജീവനക്കാർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് യു.ഡി.എഫ്. ഭരണസമിതിയിലെ ഒമ്പത് ഡയറക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. അതേസമയം, ബാങ്ക് ചെയർമാനും കെ.പി.സി.സി. അംഗവുമായ എൻ.കെ. അബ്ദുറഹ്മാനെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡി.സി.സി. ഇന്ന് കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകും. ഏകദേശം 500 കോടിയോളം രൂപയുടെ നിക്ഷേപമുള്ള പ്രമുഖ സഹകരണ ബാങ്കാണ് കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്.

Related Stories

No stories found.
Times Kerala
timeskerala.com