

ബാങ്കേഴ്സ് ക്ലബ് കൊച്ചി "ബാങ്കിംഗ് അവയർനെസ്" എന്ന ഇന്റർ ബാങ്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ബാങ്കേഴ്സ് ക്ലബ് കൊച്ചി അംഗങ്ങളുടെ കുടുംബസംഗമത്തോടനുബന്ധിച്ചാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ ആന്റോ ജോർജിന്റെ സാന്നിധ്യത്തിൽ മുഖ്യാതിഥി ശ്രീ ഋഷിരാജ് സിംഗ് ഐപിഎസ് പരിപാടി ഉദ്ഘാടനം ചെയ്തു.
എട്ട് ബാങ്കുകളിൽ നിന്നുള്ള ഒമ്പത് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ റിസർവ് ബാങ്ക് കൊച്ചി വിജയികളായി. ഫെഡറൽ ബാങ്ക് റണ്ണർ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ശ്രീ. ബേസിൽ ബെന്നിയുടെ പ്രത്യേക പ്രകടനവും, സംഗീത നിശയും തുടർന്ന് ക്ലബ് അംഗങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സാംസ്കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമായി നടന്നു. ബാങ്കേഴ്സ് ക്ലബ് കൊച്ചി പ്രസിഡന്റ് ശ്രീ. ബിബി അഗസ്റ്റിൻ, സെക്രട്ടറി ശ്രീ. ജിൽജിത്ത് ജെ, ട്രഷറർ ശ്രീ. വിനീത് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.