
കൊച്ചി: ഉല്‍സവക്കാലത്തോട് അനുബന്ധിച്ച് ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ വാര്‍ഷിക ക്യാമ്പെയിനായ ബോബ് കേ സങ് ത്യോഹാര്‍ കി ഉമാംഗ്, ശുഭ് ബി, ലാഭ് ബിڈ അവതരിപ്പിച്ചു.
ദീര്‍ഘകാല ആഗ്രഹങ്ങള്‍ സാധിക്കുന്നതിനും ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഒരു പോലെ പിന്തുണ നല്‍കുന്ന ആനൂകൂല്യങ്ങളാണ് ബാങ്ക് അവതരിപ്പിക്കുന്നത്. ഭവന വായ്പകള്‍ 7.45 ശതമാനം മുതലുള്ള പലിശ നിരക്കിലും പ്രോസസ്സിങ് ഫീസ് ഇല്ലാതെയുമാണ് അവതരിപ്പിക്കുന്നത്. വാഹന വായ്പകള്‍ക്ക് പലിശ കുറയ്ക്കുകയും ഓണ്‍ റോഡ് വിലയുടെ 90 ശതമാനം വരെ വായ്പ അനുവദിക്കുകയും ചെയ്യും. വൈദ്യുത വാഹനങ്ങള്‍ക്ക് എട്ടു വര്‍ഷം വരെ തിരിച്ചടവു കാലാവധിയും ലഭ്യമാകും. വൈദ്യുത വാഹനങ്ങളുടെ വായ്പയില്‍ പ്രോസസ്സിങ് ഫീസില്‍ 50 ശതമാനം ഇളവും നല്‍കും.
ശരാശരി പ്രതിമാസ ബാലന്‍സിന്‍റെ കാര്യത്തില്‍ കുറവു വരുത്തിയ ബോബ് മാസറ്റര്‍സ്ട്രോക് ലൈറ്റ് സേവിങ്സ് അക്കൗണ്ടുകള്‍ സൗജന്യ ട്രാവല്‍ ഡെബിറ്റ് കാര്‍ഡ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ഉല്‍സവ കാലത്ത് നിരവധി ബ്രാന്‍ഡുകളുമായി ചേര്‍ന്നുള്ള ഇളവുകളും ലഭ്യമാക്കുന്നുണ്ട്.
ബിസിനസുകാര്‍ക്കായുള്ള നിരവധി ആനുകൂല്യങ്ങളും ബാങ്ക് ഓഫ് ബറോഡ ഈ ഉല്‍സവക്കാലത്തേക്കായി ലഭ്യമാക്കുന്നുണ്ട്. ഉല്‍സവക്കാലമെന്നത് കേവലം ആഘോഷത്തിന്‍റേതു മാത്രമല്ല, ദീര്‍ഘകാല പ്രതീക്ഷകള്‍ നിറവേറ്റാനുള്ളതു കൂടിയാണെന്നു തങ്ങള്‍ മനസിലാക്കുന്നതായി ഇതേക്കുറിച്ചു സംസാരിക്കവെ ചീഫ് ജനറല്‍ മാനേജര്‍ ഷൈലേന്ദ്ര സിങ് പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനാണു തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.