മലപ്പുറം : നിക്ഷേപ തുകയിൽ തട്ടിപ്പ് നടത്തി നിക്ഷേപകരെ കബളിപ്പിച്ച സംഭവത്തിൽ മലപ്പുറത്തെ സർവ്വീസ് സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. (Bank fraud in Malappuram)
രണ്ടു പേരുടെ പേരിലുള്ള 27,52,176 രൂപയാണ് തിരിമറി നടത്തിയത്. ആനമങ്ങാട് സർവ്വീസ് സഹകരണ ബാങ്കിലാണ് സംഭവം.
അറസ്റ്റിലായത് അന്‍വര്‍ (52), അലി അക്ബര്‍ (55), സ്വാലിഹ് (52) എന്നിവരാണ്. കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.