
കൊച്ചി : വീണ്ടും മലയാളികൾ കുവൈറ്റ് ബാങ്കിനെ പറ്റിച്ചതായി പരാതി. പോലീസിനെ സമീപിച്ചത് കുവൈറ്റിലെ അൽ അഹ്ലി ബാങ്കാണ്. സംസ്ഥാനത്ത് 13 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. (Bank fraud by Malayalis in Kuwait )
ജോലിക്കെത്തിയതിന് പിന്നാലെ വൻ തുക ലോണെടുത്ത് മുങ്ങിയതായാണ് പരാതിയിൽ പറയുന്നത്. 24 ലക്ഷം മുതൽ 2 കോടി വരെ ലോണെടുത്തിട്ടുള്ളവർ ഇക്കൂട്ടത്തിലുണ്ട്.
കോട്ടയം ജില്ലയിലാണ് കൂടുതൽ കേസുകളും രജിസ്റ്റർ ചെയ്തിരിക്കുന്നത്. 806 മലയാളികൾ 270 കോടിയോളം ലോണെടുത്ത് മുങ്ങിയതായാണ് കണക്ക്.