
കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്ന് പണം തട്ടിയെടുത്തു. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അരവിന്ദന്റെ പണമടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. രാമനാട്ടുകര-പന്തീരംകാവ് റോഡിൽ നിന്ന് മാങ്കാവിലേക്ക് പോകുന്ന വഴിൽവെച്ചാണ് കവർച്ച നടന്നത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.കറുത്ത ജൂപ്പിറ്റർ വാഹനത്തിൽ എത്തിയയാളാണ് പണം കൈക്കലാക്കിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാൽ എന്നയാളാണ് പണവുമായി കടന്നുകളഞ്ഞതെന്ന് പോലീസ് കണ്ടെത്തി.
വണ്ടിയിൽ കയറുമ്പോൾ ഹെൽമെറ്റ് ധരിക്കുകയും മഞ്ഞ പ്ലാസ്റ്റിക് റെയിൻ കോട്ട് ധരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പന്തീരങ്കാവ് പോലീസ് അന്വേഷണം തുടങ്ങി.