തിരുവനന്തപുരം : വ്യാജ ആധാർ കാർഡുമായി തിരുവനന്തപുരത്തെ അതീവ സുരക്ഷാ മേഖലയിൽ എത്തിയയാൾ പോലീസിൻ്റെ പിടിയിൽ. പേട്ട പോലീസ് പിടികൂടിയത് പ്രണോയ് റോയ് (29) എന്നയാളെയാണ്. (Bangladeshi caught from Trivandrum)
ഇയാൾ ബ്രഹ്മോസ് എയ്റോസ്പേസിന് സമീപം നിർമ്മാണപ്രവൃത്തിക്കായി എത്തിയവരുടെ കൂടെ എത്തിയതാണ്. ഇന്ത്യൻ പൗരനല്ല എന്ന കാര്യം തിരിച്ചറിഞ്ഞ കൂട്ടത്തിലുള്ളവർ സെക്യൂരിറ്റി ജീവനക്കാരെയും പിന്നീട് പൊലീസിനെയും വിവരമറിയിച്ചു.
ഇയാളുടെ കൈവശം നിന്നും ബംഗ്ലാദേശ് പാസ്പോർട്ടും വ്യാജ ഇന്ത്യൻ ആധാർ കാർഡും കണ്ടെത്തി. ജോലി നേടാനും ഇയാൾ ഇതാണ് ഹാജരാക്കിയത്.