
വയനാട്: വ്യഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തി(Banasura Sagar Dam). സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായാണ് ഉയർത്തിയിരിക്കുന്നത്. നിലവിൽ സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ വ്യക്തമാക്കി. അതേസമയം, അണക്കെട്ടിന്‍റെ ഷട്ടറുകൾ നേരത്തെ 15 സെന്‍റീ മീറ്ററായി ഉയർത്തിയിരുന്നു. അണക്കെട്ടിന്‍റെ താഴെയുള്ള പനമരം, കരമാൻ തോട് പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.