
തിരുവനന്തപുരം: ജില്ലയിലെ ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ കുഞ്ഞിന്റെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെ പാലക്കാട് നിന്നാണ് ബാലരാമപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശ്രീതുവിനെ ഇന്ന് തന്നെ പോലീസ് കോടതിയിൽ ഹാജരാക്കും. കേസിൽ ദേവേന്ദുവിന്റെ അമ്മാവൻ ഹരികുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 30നായിരുന്നു രണ്ടര വയസുകാരിയെ കോട്ടുകാൽക്കോണത്ത് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നു. എന്നാൽ ഹരികുമാറിന്റെ മൊഴികളിൽ ചില അസ്വഭാവികതകൾ പൊലീസ് സംശയിച്ചിരുന്നു. ഇതിനിടയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നും പണംവാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ശ്രീതുവിനെതിരെ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലായിരുന്നു ശ്രീതു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സാപ്പ് ചാറ്റുകൾ ഫോറൻസിക് പരിശോധന നടത്തിയതിൽനിന്ന് ഇരുവരും തമ്മിൽ സംശയാസ്പദമായ ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ തുടർച്ചായായിട്ടാണ് ദേവേന്ദുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.അതേസമയം , പൊലീസ് പലവട്ടം ചോദ്യം ചെയ്തിട്ടും ശ്രീതു കൃത്യമായ മൊഴി അന്വേഷണസംഘത്തിന് നൽകിയിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിൽ ശ്രീതുവിന്‍റെ പങ്ക് വ്യക്തമെന്ന് പൊലീസ് പറയുന്നു.
ബാലരാമപുരം ദേവേന്ദു കൊലപതാകം: ഡി.എൻ.എ പരിശോധന ഫലങ്ങൾ നെഗറ്റീവ്; മാതാവ് ശ്രീതു അറസ്റ്റിൽ | Devendu murder case
തിരുവനന്തപുരം: ബാലരാമപുരത്ത് മാതൃസഹോദരൻ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊപ്പെടുത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്(Devendu murder case). കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നത് അമ്മയായ ശ്രീതുവിന്റെ അറിവോടെയാണെന്നാണ് പുറത്തു വരുന്ന വിവരം. കുഞ്ഞിനെ കൊലപ്പെടുത്താൻ നേരത്തെ നിശ്ചയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. കുട്ടി ആരുടേതെന്നറിയാൻ കുട്ടിയുടേതും പിതാവ് ശ്രീജിത്ത്, സഹോദരൻ ഹരി കുമാർ ഉൾപ്പടെയുള്ള 4 പേരുടേതുമായി നടത്തിയ ഡി.എൻ.എ പരിശോധനയിൽ ഫലം നെഗറ്റീവ് ആയി. ഇതോടെ ഇന്നലെ രാത്രി തന്നെ പാലക്കാടിന് സമീപത്ത് നിന്നും പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.