
തിരുവനന്തപുരം: ബാലരാമപുരത്ത് മാതൃസഹോദരൻ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊപ്പെടുത്തിയ സംഭവത്തിൽ വൻ വഴിത്തിരിവ്(Devendu murder case). കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നത് അമ്മയായ ശ്രീതുവിന്റെ അറിവോടെയാണെന്നാണ് പുറത്തു വരുന്ന വിവരം.
കുഞ്ഞിനെ കൊലപ്പെടുത്താൻ നേരത്തെ നിശ്ചയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. കുട്ടി ആരുടേതെന്നറിയാൻ കുട്ടിയുടേതും പിതാവ് ശ്രീജിത്ത്, സഹോദരൻ ഹരി കുമാർ ഉൾപ്പടെയുള്ള 4 പേരുടേതുമായി നടത്തിയ ഡി.എൻ.എ പരിശോധനയിൽ ഫലം നെഗറ്റീവ് ആയി. ഇതോടെ ഇന്നലെ രാത്രി തന്നെ പാലക്കാടിന് സമീപത്ത് നിന്നും പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.