

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നായ ബജാജ് ലൈഫ് പുതുക്കിയ, ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്ന ബജാജ് ലൈഫ് ഇന്‍ഷൂറന്‍സ് ആപ്പ് പുറത്തിറക്കി. സുരക്ഷിതമായ ഒരൊറ്റ സംവിധാനത്തിലൂടെ പോളിസി കൈകാര്യം ചെയ്യുന്നത് ലളിതമാക്കുന്നതും വ്യക്തിഗത ഉല്‍പന്ന അവതരണങ്ങള്‍ സാധ്യമാക്കുന്നതും മുന്‍കൂര്‍ അനുമതിയുള്ള ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ലഭ്യമാക്കുന്നതും സുരക്ഷിതമായ ഹെല്‍ത്ത് ട്രാക്കിങ് സാധ്യമാക്കുന്നതുമാണ് ഈ ആപ്പ്.
ഉപഭോക്താക്കള്‍ ആദ്യം എന്ന രീതിയിലെ ഡിജിറ്റല്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്യാനായുള്ള ബജാജ് ലൈഫിന്‍റെ പ്രതിബദ്ധത കൂടിയാണ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഡിവൈസുകളില്‍ ലഭ്യമായ ഈ ആപ്പ് വഴി പ്രതിഫലിക്കപ്പെടുന്നത്. ഡിജിറ്റല്‍ ശാക്തീകരണത്തില്‍ ശക്തമായ ശ്രദ്ധ പതിപ്പിക്കുന്ന ഈ പുതുക്കിയ ആപ്പില്‍ പോളിസി സേവനങ്ങള്‍, ഫണ്ട് മാനേജുമെന്‍റ്, വെല്‍നെസ് ട്രാക്കിങ്, മറ്റ് സേവനങ്ങള്‍ എന്നിവയെല്ലാം ഒരിടത്തു ലഭ്യമാക്കുന്നതു വഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണവും വ്യക്തതയും നല്‍കുന്നു. പോളിസി ഉടമകള്‍ക്ക് ഏതാനും ടാപുകളിലൂടെ വിപുലമായ സേവനങ്ങള്‍ നേടാനാണ് ഇതിലൂടെ അവസരം ലഭിക്കുന്നത്. കണ്‍സോളിഡേറ്റഡ് പോളിസി സ്റ്റേറ്റ് മെന്‍റ്, വ്യക്തിഗത ഇന്‍ഷൂറന്‍സ് പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍, തല്‍ക്ഷണ ട്രാക്കിങ് സേവന അഭ്യര്‍ത്ഥനകള്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇതിലൂടെ ലഭിക്കും.