

കണ്ണൂർ: സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ പേരിൽ ടി.വി. ചാനൽ ലോഗോ വെച്ച് വ്യാജ പ്രസ്താവന ഉണ്ടാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പാലക്കാട് മാലമ്മൽക്കാവ് സ്വദേശി വടക്കേതിൽ വി.എസ് സൈനുദ്ദീന് ജാമ്യം അനുവദിച്ചു. ജാമ്യമില്ല വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ മുഹമ്മദ് ആദിയ എന്നെയാളെ അറസ്റ്റ് ചെയ്യാൻ ബാക്കിയുണ്ടെന്നും അതുകൊണ്ട് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡിൽ പാർപ്പിക്കണമെന്നുമുള്ള പൊലീസിന്റെ ആവശ്യം നിരാകരിച്ചാണ് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
ഭാരതീയ ന്യായ സന്ഹി തയിലെ 353 (2) വകുപ്പ് പ്രകാരം കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. എം.വി. ജയരാജൻ ഈ മാസം 23ന് സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്കും നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.