തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ഇന്നും കര്‍ണാടക തീരത്ത് ഇന്ന് മുതല്‍ 30 വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ലക്ഷദ്വീപ് പ്രദേശം, കർണാടക തീരം, കേരള തീരങ്ങൾ എന്നിവിടങ്ങളിൽ ഇന്ന് കടൽ പ്രക്ഷുബ്ധമായി തുടരുന്നു.കേരള തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കർണാടക തീരത്ത് വ്യാഴം വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്രപ്രദേശ് തീരം, യാനം (പുതുച്ചേരിയുടെ) തീരങ്ങൾ, ഒഡീഷ തീരങ്ങൾ, പശ്ചിമ ബംഗാൾ തീരങ്ങൾ എന്നിവിടങ്ങളിൽ ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ പോകാൻ വിലക്കുണ്ട്.