
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ നാലാമത്തെ ആഴ്ചയിൽ അനുമോളും അനീഷും ജയിലിലേക്ക്. വീടിനുള്ളിലെ പെരുമാറ്റമാണ് അനുമോൾക്ക് തിരിച്ചടിയായത്. സ്വേഛാധിപതികളുടെ പണിപ്പുര ടാസ്കിലെ മോശം പ്രകടനമാണ് അനീഷിനെ കുരുക്കിയത്. അനുമോൾ രണ്ടാം തവണയാണ് ജയിലിലേക്ക് പോകുന്നത്. അനീഷിൻ്റെ ആദ്യവും.
ജിസേലിൻ്റെ ലിപ്സ്റ്റിക്ക് നോക്കാൻ ടിഷ്യൂ പേപ്പർ കൊണ്ട് ചുണ്ടിൽ തുടച്ചതാണ് അനുമോൾക്കെതിരെ വോട്ടുകൾ വർധിക്കാൻ കാരണമായത്. ഇതോടെ ജിസേൽ അനുമോളെ തള്ളുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് പേരെയും ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. കിച്ചൺ ടീമിലായിരിക്കെ അനുമോളുടെ പല നിലപാടുകളും ജിസേലിനും നെവിനുമെതിരെ സ്വേഛാധിപതി ടാസ്കിൽ സ്വീകരിച്ച നിലപാടുകളുമൊക്കെയാണ് തിരിച്ചടിയായത്.
പണിപ്പുര ടാസ്കിൽ അനീഷ് ഒരു ടാസ്ക് മാത്രമേ ചെയ്തുള്ളൂ എന്നായിരുന്നു വിമർശനം. അക്ബർ ഖാൻ, റെന ഫാത്തിമ, ബിന്നി, ഒനീൽ സാബു തുടങ്ങിയവർ ഒരു ദിവസം മുഴുവൻ ചിലവഴിച്ച്, ഉറക്കം മാറ്റിവച്ച് ടാസ്കുകൾ ചെയ്തിരുന്നു. എന്നാൽ, അനീഷ് ഇതിന് തയ്യാറായില്ലെന്ന് വിമർശനമുണ്ടായി. മറ്റുള്ളവർ സംസാരിക്കുമ്പോൾ മറുപടി പറയാതിരുന്നതും അനീഷിൻ്റെ ജയിൽ പ്രവേശനത്തിന് നിർണായകമായി.
അനീഷിനും അനുമോൾക്കും ഇമ്പോസിഷൻ എഴുതുകയായിരുന്നു ജയിൽ ടാസ്ക്. പല തരത്തിലുള്ള കാര്യങ്ങൾ സ്റ്റിക്കി നോട്ടുകളിൽ എഴുതി ജയിലിൻ്റെ മതിലിൽ ഒട്ടിച്ചുവെക്കണമെന്ന ടാസ്ക് ഇരുവരും ചെയ്തു.