കോഴിക്കോട് : കാവിലുംപാറയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ മയക്കുവെടി വച്ചു. വനംവകുപ്പിൻ്റെ ദൗത്യസംഘം കരിങ്ങാട് ഓടേരിപൊയിൽമലമുകളിൽ വച്ചാണ് ആനയെ വെടിവച്ചത്.(Baby elephant in Kozhikode)
ആഴ്ചകളായി ആന പ്രദേശത്ത് തുടരുകയാണ്. മൂന്ന് വയസിന് മുകളിൽ പ്രായമുള്ള ആനയാണിത്. ഇതിനെ മുത്തങ്ങ ആന ക്യാമ്പിലേക്ക് മാറ്റും. ആരോഗ്യനിലയടക്കം നിരീക്ഷച്ചതിന് ശേഷമായിരിക്കും ആനക്കൂട്ടത്തിനൊപ്പം വിടുന്നത്.