തൃശൂർ : മുൻ കുന്നംകുളം എം എൽ എയും സി പി ഐ എം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. അദ്ദേഹത്തിന് 67 വയസായിരുന്നു. പാർക്കിൻസൺ രോഗം മൂലം ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു. (Babu M Palissery passes away )
കടുത്ത ശ്വാസ തടസം ഉണ്ടായതിനെത്തുടർന് 2 ദിവസം മുൻപ് കുന്നംകുളം യൂണിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെൻറിലേറ്റർ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.
ഇതിനിടെയാണ് അന്ത്യം. 2006, 2011 കാലഘട്ടങ്ങളിൽ ഇദ്ദേഹം കുന്നംകുളം എം എൽ എ ആയിരുന്നു.