തിരുവനന്തപുരം : അന്തരിച്ച മുൻ കുന്നംകുളം എം ൽ എയും, സി പി ഐ എം നേതാവുമായ ബാബു എം പാലിശ്ശേരിക്ക് വിട നൽകാനൊരുങ്ങി നാട്. ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിയോടെ സംസ്ക്കാര ചടങ്ങുകൾ നടക്കും. (Babu M Palissery funeral updtaes )
കുന്നംകുളം കൊരട്ടിക്കരയിലെ വീട്ടുവളപ്പിൽ ആണ് സംസ്ക്കാരം. പോലീസ് ബഹുമതികളോടെയായിരിക്കും ഇത്. ദീർഘ കാലമായി പാർക്കിൻസൺസ് രോഗബാധിതനായിരുന്നു അദ്ദേഹം. ഇന്നലെയാണ് മരണം സംഭവിച്ചത്.
അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്തു. പൊതുദർശനം പൂർത്തിയാക്കി ഭൗതിക ശരീരം ഇന്നലെ രാത്രിയോടെ വീട്ടിൽ എത്തിച്ചു.