തൃശൂർ : ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തി. ജനാധിപത്യത്തെ അട്ടിമറിക്കാൻ ബോധപൂർവ്വമുള്ള ശ്രമം നടക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. (B Gopalakrishnan supports Suresh Gopi )
സുരേഷ് ഗോപിയെ വേട്ടയാടുന്നുവെന്നും, പ്രതാപനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപി രാജി വച്ചാൽ കേരളത്തിലെ 19 എംപിമാരും രാജിവെക്കണം എന്നും അദ്ദേഹം പ്രതികരിച്ചു.
സുനിൽ കുമാറിന് കിട്ടാത്ത മുന്തിരി പുളിക്കുമെന്നാണ് ബി ഗോപാലകൃഷ്ണൻ പറഞ്ഞത്.