തൃശൂർ : രാഹുൽ ഗാന്ധിക്കെതിരെ സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ വധഭീഷണി മുഴക്കിയ പ്രിന്‍റു മഹാദേവന് നാക്കുപിഴ ഉണ്ടായതാണെന്ന് പറഞ്ഞ് പിന്തുണച്ച് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തി. (B Gopalakrishnan supports BJP leader )
അത്തരത്തിൽ കേസ് എടുത്താൽ ആദ്യം പിണറായി വിജയന്റെ പേരിൽ കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പിയെ വേട്ടയാടിയത് ഏത് പോലീസുകാരൻ ആയാലും ചാണകത്തിൽ മുക്കിയ ചൂല് കൊണ്ടടിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഒരൊറ്റ കോൺഗ്രസുകാനെയും വീട്ടിൽ ഉറക്കില്ല എന്നും, വല്ലാതെ അങ്ങ് തിളയ്‌ക്കേണ്ട എന്നും അദ്ദേഹം വെല്ലുവിളിച്ചു.