തൃശൂർ : തങ്ങൾ ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്തുനിന്നും ആളെ കൊണ്ട് വന്ന് താമസിപ്പിച്ച് വോട്ടു ചെയ്യിക്കാറുണ്ടെന്ന് സമ്മതിച്ച് ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണൻ. തൃശൂരിലെ കള്ളവോട്ട് ആരോപണത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. (B Gopalakrishnan on Thrissur Election)
തങ്ങൾ ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തിൽ നിയമസഭയിൽ വോട്ട് ചെയ്യിപ്പിക്കാൻ ഇപ്പോൾ ഉദ്ദേശിച്ചിട്ടില്ല എന്നും, അത്തരമൊരു തീരുമാനം എടുത്തത് ലോക്സഭയിലാണ് എന്നും ബി ജെ പി നേതാവ് വെളിപ്പെടുത്തി.
ഇത് കള്ളവോട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളവോട്ടെന്നാൽ മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണെന്നും, ജയിക്കാന്‍ വേണ്ടി വ്യാപകമായി തങ്ങള്‍ വോട്ട് ചേര്‍ക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിൽ ധാർമ്മികതയുടെ പ്രശ്നം ഇല്ലെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു.